സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ
വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയത്
ദമ്മാം: സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ കൂടി ഡിജിറ്റൽവൽക്കരിച്ചു. വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ നടന്നു വരുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമാണ് പുതിയ സേവനങ്ങൾ.
സൗദിയിലെ വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. ആഭ്യന്തരമന്ത്രാലയം സേവനങ്ങളുടെ പ്രഖ്യാപനം നടത്തി. ജനന മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും രജിസ്ട്രേഷൻ ചെയ്യുന്നതിനുമാണ് പുതിയ സംവിധാനം. സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനും ഉപയോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കി വരുന്ന ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽവൽക്കരണത്തിലുൾപ്പെടുത്തിയാണ് പുതിയ സേവനങ്ങൾ.
Adjust Story Font
16