Quantcast

വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി അതിര്‍ത്തി സുരക്ഷാ സേന

രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ 627 കിലോഗ്രാം ഹാഷിഷും 28.946 ടണ്‍ ഖാട്ടുമുള്‍പ്പെടെ കടത്താനുള്ള ശ്രമവും അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 Jan 2022 2:27 PM GMT

വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി അതിര്‍ത്തി സുരക്ഷാ സേന
X

റിയാദ്: രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലൂടെ 2.8 ദശലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ് ഔദ്യോഗിക വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഗ്രീനി അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍, ഫെസിലിറ്റീസ് സെക്യൂരിറ്റി ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്, മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടുവെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.



കൂടാതെ, രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ 627 കിലോഗ്രാം ഹാഷിഷും 28.946 ടണ്‍ ഖാട്ടുമുള്‍പ്പെടെ കടത്താനുള്ള ശ്രമവും അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തിയിട്ടുണ്ട്.

മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന 35 പേരെ അറസ്റ്റ് ചെയ്തതായി കേണല്‍ അല്‍ ഗ്രെയ്‌നി അറിയിച്ചു. ഇവരില്‍ 27 സൗദികളും ഏഴ് യെമനികളും ഒരു എത്യോപ്യക്കാരനും ഉള്‍പ്പെടുന്നുണ്ട്. വിദേശികളാണ് അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. സംശയിക്കപ്പെടുന്നവര്‍ക്കെതിരെ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.




TAGS :

Next Story