79 ബില്യൺ റിയാൽ കമ്മിയിൽ സൗദി ബജറ്റ്; വൻകിട പദ്ധതികൾക്ക് പണം ചിലവഴിക്കും
വരവ് ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയൊന്ന് ബില്യൺ റിയാലും ചിലവ് 1251 ബില്യൺ റിയാലുമാണ്
എഴുപത്തിയൊമ്പത് ബില്യൺ റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള സൗദിയുടെ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. സൗദിയിലെ വൻകിട പദ്ധതികൾക്ക് പണം ചിലവഴിക്കുന്നത് വർധിപ്പിച്ചതാണ് കമ്മി ബജറ്റ് വരാൻ കാരണമെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. സൗദിയിലെ 15 ശതമാനം നികുതിയിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരവ് ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയൊന്ന് ബില്യൺ റിയാലും ചിലവ് 1251 ബില്യൺ റിയാലുമാണ്. കമ്മി 79ഉം. ഇതാണ് സൗദി ബജറ്റിന്റെ ചുരുക്കം. കഴിഞ്ഞ വർഷം വരെ മിച്ച ബജറ്റായിരുന്ന സൗദി വൻകിട പദ്ധതികളിലേക്ക് കൂടുതൽ പണം ചിലവഴിക്കാൻ തീരുമാനിച്ചതാണ് കമ്മി ബജറ്റാകാനുള്ള വിഷൻ 2030യിലേക്ക് കുതിക്കുന്ന സൗദി സാമ്പത്തിക രംഗത്ത് ശരായായ പാതയിലാണെന്ന് ബജറ്റിന് ശേഷം വാർത്ത സമ്മേളനത്തിൽ സൗദി ധനകാര്യ മന്ത്രി പറഞ്ഞു.
സൗദിയുടെ ജിഡിപി വരുമാനത്തിൽ 18 ശതമാനം വാറ്റിൽ നിന്നാണ്. ഇതിനാൽ തന്നെ നികുതി കുറക്കില്ല. അതെ സമയം ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യം വെച്ച് കൂടുതൽ ചിലവഴിക്കലുണ്ടാകും. എക്സ്പോ 2030, വേൾഡ് കപ്പ്, വിവിധ കായിക മേളകൾ എന്നിവ ലക്ഷ്യം വെച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്തും കൂടുതൽ പണമിറക്കും. അടുത്ത മൂന്ന് വർഷവും ഇതാകും സ്ഥിതി.
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ബജറ്റ് അംഗീകരിച്ച് ഒപ്പുവെച്ചത്. ഏറ്റവും മികച്ച ഭാവിയിലേക്കാണ് സൗദി കുതിക്കുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പറഞ്ഞു.
Adjust Story Font
16