Quantcast

സൗദി പ്രവാസികൾക്ക് ആശ്വാസം; സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്‌പോൺസറിൽ നിന്ന് ഒഴിവാക്കി

വർഷങ്ങളായി തൊഴിലുടമ ഇഖാമ പുതുക്കി നൽകാത്തതിനാൽ പിഴയും ലെവി കുടിശികകളും അടച്ചുതീർത്ത് പുതിയ തൊഴിലിലേക്ക് മാറുവാനോ നാട്ടിലേക്ക് പോകുവാനോ കഴിയാതെ പ്രയാസപ്പെടുന്ന നിരവധി വിദേശികളുണ്ട്.

MediaOne Logo

Web Desk

  • Published:

    16 Jun 2022 5:45 PM GMT

സൗദി പ്രവാസികൾക്ക് ആശ്വാസം; സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്‌പോൺസറിൽ നിന്ന് ഒഴിവാക്കി
X

സൗദിയിൽ സ്പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്പോൺസറിൽ നിന്ന് ഒഴിവാക്കുന്ന നിയമം പ്രാബല്യത്തിലായി. ഇത്തരം ബാധ്യതകൾ പഴയ സ്പോൺസറുടെ മേൽ തന്നെ രേഖപ്പെടുത്തും. മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് ആശ്വാസമാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

പുതിയതായി സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വർക്ക് പെർമിറ്റ് കുടിശിക, ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തിയതിലെ പിഴ തുടങ്ങിയവ ഇനി മുതൽ പുതിയ സ്‌പോൺസർ വഹിക്കേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ഇത്തരം പിഴകളും കുടിശികകളും പഴയ സ്‌പോണ്‍സർ തന്നെ അടക്കണമെന്ന വ്യവസ്ഥ ഖിവ പ്ലാറ്റ് ഫോം നടപ്പിലാക്കി തുടങ്ങി. ജൂണ് 9 മുതൽ സ്പോൺസർഷിപ്പ് മാറ്റുന്ന തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അധിക ബാധ്യതകൾ കൂടാതെ പ്രവർത്തിക്കാൻ പുതിയ തൊഴിലുടമക്ക് അവസരമൊരുക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

പുതിയ മാറ്റം മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് ആശ്വാസമാകും. വർഷങ്ങളായി തൊഴിലുടമ ഇഖാമ പുതുക്കി നൽകാത്തതിനാൽ പിഴയും ലെവി കുടിശികകളും അടച്ചുതീർത്ത് പുതിയ തൊഴിലിലേക്ക് മാറുവാനോ നാട്ടിലേക്ക് പോകുവാനോ കഴിയാതെ പ്രയാസപ്പെടുന്ന നിരവധി വിദേശികളുണ്ട്. ഇത്തരക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. ഇങ്ങിനെ പ്രയാസപ്പെടുന്നവർക്ക് ഇനി മുതൽ പുതിയ തൊഴിലുടമയെ കണ്ടെത്തി സ്‌പോൺസർഷിപ്പ് മാറിയാൽ ബാധ്യതകളില്ലാതെ സുരക്ഷിതരാകാം. അതോടെ പുതിയ സ്‌പോൺസറുടെ അനുമതിയോടെ റീ എൻട്രി വിസയിലോ ഫൈനൽ എക്‌സിറ്റിലോ നാട്ടിലേക്ക് പോകുവാനും സാധിക്കും.

TAGS :

Next Story