Quantcast

വിദഗ്ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

വിഷൻ 2030ന്റെ ഭാഗമായാണ് നിയമം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നത്

MediaOne Logo

Web Desk

  • Published:

    12 Nov 2021 3:48 PM GMT

വിദഗ്ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു
X

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി ഭരണാധികാരി അനുമതി നൽകി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് നീക്കം.

നിയമം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദിയിൽ പൗരത്വം ലഭിക്കും. സാംസ്‌കാരിക, കായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും അവസരമുണ്ട്. നിക്ഷേപകർ, മൂലധന ഉടമകൾ, ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങി നിരവധി വിദേശികൾക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രത്യേക വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് പൗര്വത്വം നൽകാനുള്ള തീരുമാനം. രാജ്യത്തിന്റെ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.

TAGS :

Next Story