എംബാപ്പെക്ക് 271 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ്ബ് അൽ ഹിലാൽ
എംബാപ്പെക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ഓഫർ തുകയാണിത്
റിയാദ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബ്ബായ അൽ ഹിലാൽ. 271 കോടി രൂപയാണ് ഹിലാൽ ഒരു വർഷത്തേക്ക് നൽകുക. എംബാപ്പെക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ഓഫർ തുകയാണിത്.
നിലവിൽ പാരീസ് സെന്റ് ജെർമനുമായി എംബാപ്പെ ഉടക്കി നിൽക്കുകയാണ്. പി.എസ്.ജി കരാർ നീട്ടിയില്ലെങ്കിൽ ഒരു സീസണിലേക്ക് എംബാപ്പെയെ അൽ ഹിലാലിന് നൽകിയേക്കും. എംബാപ്പെയുടെ നിലവിലെ പി.എസ്.ജി കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കുമെങ്കിലും ഒരു വർഷം കൂടി നീട്ടാനുള്ള അവസരമുണ്ട്.
എന്നാൽ ഓഫറുമായി ബന്ധപ്പെട്ട് എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ലയണൽ മെസ്സിക്ക് സർവകാല റെക്കോർഡ് തുകയോടെ ഓഫർ അൽ ഹിലാൽ നൽകിയിരുന്നെങ്കിലും മെസ്സി അവസാന നിമിഷം പിന്മാറി. അടുത്ത സീസണിൽ റയൽ മഡ്രീഡിലേക്ക് പോകാനാണ് എംബാപ്പെയുടെ നീക്കം.
എംബാപ്പെയെ സ്വീകരിക്കാൻ റയൽ മാഡ്രിഡ് ഒരുക്കമാണ്. ക്ലബ്ബും താരവും തമ്മിൽ നിരവധി തവണ ചർച്ചകളും നടന്നിട്ടുണ്ട്. എങ്കിലും, പുതിയ സൗദി ഓഫർ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കാണുന്നത്. ക്രിസ്ത്യാനോയുടെ വരവിന് ശേഷം കഴിഞ്ഞ ലോകക്കപ്പിൽ കളിച്ച വിവിധ രാജ്യങ്ങളുടെ എട്ട് താരങ്ങൾ ഇതിനകം സൗദിയിൽ എത്തിയിട്ടുണ്ട്.
Adjust Story Font
16