Quantcast

സൗദി കോഫിയുടെ ആദ്യ പ്ലാന്റ് അടുത്ത് വർഷം ജിസാനിൽ തുറക്കും

വർഷത്തിൽ 27000 ടൺ കാപ്പി ഉൽപാദിപ്പിക്കാൻ കഴിയും വിധമാണ് ഫാക്ടറി സജ്ജീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 May 2024 7:06 PM GMT

സൗദി കോഫിയുടെ ആദ്യ പ്ലാന്റ് അടുത്ത് വർഷം ജിസാനിൽ തുറക്കും
X

റിയാദ്: സൗദി കോഫിയുടെ ആദ്യ പ്ലാന്റ് ജിസാനിൽ അടുത്ത വർഷം തുറക്കും. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിൽ കഴിഞ്ഞ വർഷമാണ് സൗദി കോഫി കമ്പനി സ്ഥാപിച്ചത്. 9000 ടൺ ഉണങ്ങിയ കാപ്പി ഉൾപ്പെടെ വർഷത്തിൽ 27000 ടൺ കാപ്പി ഉൽപാദിപ്പിക്കാൻ കഴിയും വിധമാണ് ഫാക്ടറി സജ്ജീകരിക്കുന്നത്. വരും വർഷങ്ങളിൽ ഉത്പാദനം ഇരട്ടിയാക്കാനും സാധ്യതയുണ്ട്.

കാപ്പിയുടെ ഉപഭോഗത്തിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്. അറബ് മേഖലയിൽ കാപ്പി പ്രിയപ്പെട്ട ഇനം കൂടിയാണ്. ഇത് കണക്കിലെടുത്ത് കൃഷി, സംസ്‌കരണം, നിർമ്മാണം, പ്രമോഷൻ, വിപണനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രാദേശിക കർഷകരിൽ നിന്നും ഉണങ്ങാത്ത കാപ്പി ശേഖരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തുടർന്ന് സംസ്‌കരണ പ്രക്രിയകളും പാക്കിങ്ങും ഫാക്ടറിയിൽ വെച്ച് നടത്തും. കൂടാതെ കാപ്പിത്തൈകൾ വാങ്ങുന്നതിനും വിതരണത്തിനുമായി സംവിധാനങ്ങൾ ഉണ്ടാക്കും. ഇതിനായി കർഷകരുമായി കരാറുണ്ടാക്കുകയും ചെയ്യും.



TAGS :

Next Story