ഗസ്സയിലെ ജനങ്ങളെ പുറന്തള്ളാനുള്ള നീക്കം അപലപനീയമെന്ന് സൗദി
ഇസ്രായേൽ നീക്കം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമെന്നും സൗദി
ഗസ്സയിലെ ജനങ്ങളെ പുറംതള്ളാനുള്ള ഇസ്രായേൽ ആഹ്വാനത്തെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ. ഗസ്സയിലെ ജനങ്ങളെ ആട്ടിയേടിച്ച് വീണ്ടും അധിനിവേശം നടത്താനുള്ള ഇസ്രായേൽ നീക്കം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണ്. നീക്കം സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതാണെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ ജനങ്ങളെ ആട്ടിയോടിച്ച് അവിടെ അധിനിവേഷം നടത്തുന്നതിന് ആഹ്വാനം ചെയ്ത ഇസ്രയേലി പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകളെ തള്ളികളയുന്നതായും മന്ത്രി സഭ പ്രസ്താവന വിശദീകരിച്ച ധനകാര്യ മന്ത്രി സൽമാൻ ബിൻ യൂസുഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സമാധന ശ്രമങ്ങളെ തുരങ്കം വെക്കുന്നതോടൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക പരിഗണനകളും തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേൽ സർക്കാരിനെതിരെ നടപടി സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി സഭ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകളോടുള്ള രാജ്യത്തിന്റെ ശക്തമായ നിലപാട് ഫലസ്തീൻ ജനതക്കുള്ള അചഞ്ചലമായ പിന്തുണയും അവകാശങ്ങൾ ഉയർത്തിപിടിക്കുന്നതിലെ പ്രതിബദ്ധതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി സഭ വ്യക്തമാക്കി.
Adjust Story Font
16