Quantcast

റഹീമിന്റെ മോചനം: ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു

ഇന്ത്യയിൽനിന്നു സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 April 2024 2:32 PM GMT

The Saudi court accepted the plea for the release of Abdul Rahim, a native of Kozampuzha, Kozhikode, who is in Saudi jail, Abdul Rahim release, Malayalam gulf news
X

അബ്ദുറഹീം

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. ദിയധനം നൽകാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകിയത്. ഹരജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും പറഞ്ഞു.

സൗദി ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവുണ്ടാകുക എന്നാണ് അറിയുന്നത്. ദിയധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രിംകോടതി ശരിവയ്ക്കുകയും വേണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽമോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു.

ഇന്ത്യയിൽനിന്നു സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

Summary: The Saudi court accepted the plea for the release of Abdul Rahim, a native of Kozampuzha, Kozhikode, who is in Saudi jail

TAGS :

Next Story