സൗദിയിൽ കോവിഡ് മുക്തിയിൽ വൻവർധന; 4300 ലധികം പേർക്ക് രോഗം ഭേദമായി
2020 ഓഗസ്റ്റ് 17ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് മുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്
സൗദിയിൽ 4300 ലധികം പേർക്ക് ഇന്ന് കോവിഡ് ഭേദമായി. 2020 ഓഗസ്റ്റ് 17ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് മുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധനക്കെത്തിയവരുടെ എണ്ണത്തിലും വൻ വർധന രേഖപ്പെടുത്തി.
1,76,000 ലധികം പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. ഇതിലൂടെ 5,505 പേർക്ക് പുതിയതായി കോവിഡ് കണ്ടെത്തി. എന്നാൽ 4349 പേർക്ക് ഭേദമായിട്ടുണ്ട്.
റിയാദിലും ജിദ്ദയിലും ആയിരത്തിൽപരം ആളുകൾക്ക് രോഗം ഭേദമായി. 52 പേർ കൂടി ഇന്ന് ഗുരുതരാവസ്ഥയിലായതോടെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം 388 ആയി ഉയർന്നു. ഇതുൾപ്പെടെ നാൽപ്പത്തി രണ്ടായിരത്തിലധികം പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16