Quantcast

ജിദ്ദ വികസനത്തിന് പ്രത്യേക അതോറിറ്റി; കിരീടാവകാശി നേതൃത്വം നൽകും

ഏറ്റവും വലിയ വിമാനത്താവളവും ചെങ്കടൽ തീരത്തെ വലിയ തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്ക്‌ ഇരുഹറമുകളിലേക്കുമുള്ള പ്രവേശന കവാടമാണെന്ന പ്രത്യേകതയുമുണ്ട്‌

MediaOne Logo

Web Desk

  • Published:

    21 Sep 2022 7:13 PM GMT

ജിദ്ദ വികസനത്തിന് പ്രത്യേക അതോറിറ്റി; കിരീടാവകാശി നേതൃത്വം നൽകും
X

സൗദി കിരീടാവകാശിയെ ജിദ്ദ വികസന അതോറിറ്റിയുടെ തലവനായി നിയമിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം. ജിദ്ദയെ ലോകത്തിലെ മികച്ച 100 നഗരങ്ങളുടെ പട്ടികയിലേക്കുയർത്തുംവിധമുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങത്. ജിദ്ദയുടെ സ്ഥാനവും പ്രധാന്യവും പരിഗണിച്ചാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക വികസന അതോറിറ്റി സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന ജിദ്ദ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസ്, ജിദ്ദ വികസന അതോറിറ്റിയായി പരിവർത്തിപ്പിക്കുകയായിരുന്നു.

ഏറ്റവും വലിയ വിമാനത്താവളവും ചെങ്കടൽ തീരത്തെ വലിയ തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്ക്‌ ഇരുഹറമുകളിലേക്കുമുള്ള പ്രവേശന കവാടമാണെന്ന പ്രത്യേകതയുമുണ്ട്‌. ഫോർമുല വണ് ലോക റേസുകളിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ സർക്യൂട്ടും ജിദ്ദയിലാണ്. ജിദ്ദയുടെ ഹൃദയഭാഗത്ത് ഒരു ആഗോള ലക്ഷ്യസ്ഥാനം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന ഡൗൺടൗൺ ജിദ്ദ പദ്ധതി 5.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മിക്കുന്നത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതികൾക്ക് കിരീടാവകാശി നേതൃത്വം നൽകും. കിരീടാവകാശി പ്രസിഡണ്ടായ വികസന അതോറിറ്റിയുടെ ഡയരക്ടർ ബോർഡിൽ മക്ക അമീർ, മക്ക ഡെപ്യൂട്ടി അമീർ, സാംസ്‌കാരിക മന്ത്രി, ജിദ്ദ ഗവർണർ, വാണിജ്യ മന്ത്രി, ടൂറിസം മന്ത്രി, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ, ജിദ്ദ മേയർ എന്നിവരെയും അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.


Saudi crown prince appointed as head of Jeddah Development Authority

TAGS :

Next Story