അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശി
അൻപത്തിമൂന്ന് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയ സർവ്വേയിൽ മുപ്പത്തിയേഴ് ശതമാനം പേർ കിരീടവകാശിയെ പിന്തുണച്ചു
അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു. റഷ്യ ടുഡേയുടെ വൈബ്സൈറ്റ് സർവ്വേയിലാണ് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാമതെത്തിയത്. അൻപത്തിമൂന്ന് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയ സർവ്വേയിൽ മുപ്പത്തിയേഴ് ശതമാനം പേർ കിരീടവകാശിയെ പിന്തുണച്ചു.
അറബ് ലോകത്ത് ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തിയായി മാറിയവരുടെ പട്ടികയിലാണ് സൗദി കിരീടവകാശി സ്ഥാനം പിടിച്ചത്. റഷ്യ ടുഡേയുടെ വൈബ്സൈറ്റ് നടത്തിയ ഓൺലൈൻ സർവ്വേയിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാമതെത്തിയത്. സർവേയിൽ അറബ് ലോകത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയായാണ് മുഹമ്മദ് ബിൻ സൽമാനെ വോട്ടർമാർ തെരഞ്ഞെടുത്തത്.
അൻപത്തിമൂന്ന് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയ സർവ്വേയിൽ മുപ്പത്തിയേഴ് ശതമാനം പേർ കിരീടവകാശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഡിസംബർ പതിനാറിന് ആരംഭിച്ച സർവ്വേ ജനുവരി പത്ത് വരെ നീണ്ട് നിന്നു.
Adjust Story Font
16