തുർക്കിയുൾപ്പെടെ അഞ്ചു രാജ്യങ്ങൾ സന്ദർശിക്കാൻ സൗദി കിരീടാവകാശി
തുർക്കി, ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ജോർദാൻ എന്നീ രാജ്യങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിക്കുക
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും. മേഖലാ, ആഗോള പ്രശ്നങ്ങൾ വിശകലനം ചെയ്യാനും ഊർജ, വ്യാപാര മേഖലകളിൽ കരാറുകൾ ഒപ്പുവെക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം. തുർക്കിയിലേക്കുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാകും.
തുർക്കി, ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ജോർദാൻ എന്നീ രാജ്യങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിക്കുക. കിരീടാവകാശിയുടെ സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ നിർണയിക്കാൻ സൗദി അധികൃതർ അഞ്ചു രാജ്യങ്ങളുമായും ചർച്ചകൾ തുടരുകയാണ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കഴിഞ്ഞ മാസം സൗദി അറേബ്യ സന്ദർശിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശിയുമായും ചർച്ചകൾ നടത്തിയിരുന്നു.
വർഷങ്ങളുടെ ഇടവേളക്കു ശേഷമാണ് സൗദി-തുർക്കി ബന്ധം സാധാരണ നിലയിലാകുന്നത്. ഖത്തറിൽ തുർക്കി സൈനിക താവളം സ്ഥാപിച്ചത് അടക്കമുള്ള കാരണങ്ങൾ സൗദി, തുർക്കി ബന്ധം വഷളാക്കാൻ ഇടയാക്കുകയായിരുന്നു. പ്രമുഖ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തെ ആഗോള തലത്തിൽ സൗദി അറേബ്യക്കെതിരായി ഉപയോഗിച്ചതും വിവാദമായി. ഇതോടെ തുർക്കി ഉത്പന്നങ്ങളുടെ കയറ്റുമതി സൗദിയിലേക്ക് ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലുള്ള തുർക്കിക്ക് സൗദി ബന്ധം നിലവിൽ നിർണായകമാണ്.
Saudi Crown Prince Mohammed bin Salman to visit five countries, including Turkey
Adjust Story Font
16