Quantcast

72 രാജ്യങ്ങൾക്കുള്ള സൗദിയുടെ ഈന്തപ്പഴ വിതരണത്തിന് തുടക്കം

19,000 ടണിലധികം ഈന്തപ്പഴമാണ് ഇത്തവണ ഡെയ്റ്റ്സ് എയ്ഡ് പ്രോഗ്രാമിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുക.

MediaOne Logo

Web Desk

  • Published:

    12 March 2023 6:22 PM GMT

Saudi dates distribution to 72 countries has started
X

ജിദ്ദ: 72 രാജ്യങ്ങൾക്കുള്ള സൗദിയുടെ ഈ വർഷത്തെ ഈന്തപ്പഴ വിതരണത്തിന് തുടക്കമായി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സൗഹൃദ രാജ്യങ്ങൾക്കാണ് ഈന്തപ്പഴം സമ്മാനമായി നൽകുന്നത്. പ്രതിവർഷം 140 ലക്ഷത്തലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വർഷങ്ങളായി തുടർന്നു വരുന്നതാണ് സൗഹൃദ സഹോദര രാജ്യങ്ങൾക്ക് ഈന്തപ്പഴം സമ്മാനമായി നൽകുന്ന പദ്ധതി. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ നാല് ഭൂഖണ്ഡങ്ങളിലായി 72 രാജ്യങ്ങളിലേക്ക് ഇത്തവണ ഈന്തപ്പഴം കയറ്റമതി ചെയ്യും. കയറ്റുമതിയിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായതെന്ന് കിങ് സൽമാൻ റിലീഫ് സെൻ്റർ ആൻ്റ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹ് പറഞ്ഞു.

19,000 ടണിലധികം ഈന്തപ്പഴമാണ് ഇത്തവണ ഡെയ്റ്റ്സ് എയ്ഡ് പ്രോഗ്രാമിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുക. അതിൽ 4,000 ടണ്ണും തന്ത്രപ്രധാന പങ്കാളിയായ യു.എന്നിൻ്റെ വേൾഡ് ഫുഡ് പ്രോഗ്രാം വഴിയാണ് വിതരണം. യു.എന്നുമായുള്ള ഈ സഹകരണം 2002ൽ ആരംഭിച്ചതാണ്. ഇതുവരെ 130 അന്താരാഷ്ട്ര സ്റ്റേഷനുകളിലേക്കായി 84,000 ടൺ ഈന്തപ്പഴം വേൾഡ് ഫുഡ് പ്രോഗ്രാം വഴി വിതരണം ചെയ്തു.

ഏകദേശം 13.5 കോടിയിലധികം റിയാൽ അഥവാ 297 കോടി രൂപയിലധികം ഇതിന് ചെലവ് വരും. പ്രതിവർഷം 140 ലക്ഷത്തോളം ആളുകൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഏകദേശം ഒന്നര ദശലക്ഷം ടൺ ഈന്തപ്പഴമാണ് സൗദിയിൽ ഓരോ വർഷവും ഉൽപാദിപ്പിക്കുന്നത്.

ഈന്തപ്പഴ ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി. ലോകമെമ്പാടുമുളള ദരിദ്രരോടുള്ള മാനുഷിക മര്യാദയാണ് സൗദി അറേബ്യയുടെ സവിശേഷതയെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിനിധി മുഹമ്മദ് അൽ ഗുനൈം പറഞ്ഞു.



TAGS :

Next Story