Quantcast

സൗദിയിൽ ചൂട് കനക്കുന്നു; തീപിടിക്കുന്ന വസ്തുക്കൾ കാറിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

ഈ ആഴ്ച റിയാദിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

MediaOne Logo

Web Desk

  • Published:

    21 July 2022 1:52 PM GMT

സൗദിയിൽ ചൂട് കനക്കുന്നു; തീപിടിക്കുന്ന   വസ്തുക്കൾ കാറിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
X

സൗദിയിൽ വേനൽച്ചൂട് കനത്തതോടെ കർശന സുരക്ഷാ മുന്നറിയിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ് സൗദി സിവിൽ ഡിഫൻസ് അതോറിറ്റി. വാഹനമോടിക്കുന്നവർ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളൊന്നും കാറിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതിനൊപ്പം, ഏതൊക്കെ വസ്തുക്കളാണ് കാറിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഹാൻഡ് സാനിറ്റൈസർ, സിഗരറ്റ് ലൈറ്ററുകൾ, ഫോൺ ബാറ്ററികൾ, പവർ ബാങ്കുകൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി വസ്തുക്കൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പകൽസമയങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് വരെയെത്തിയുന്നു. മുൻവർഷങ്ങളിൽ ഇത്തരത്തിൽ ചൂട് വർധിച്ച സമയത്ത് കാറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്നലെ, സെൻട്രൽ നജ്ദ് മേഖലയിലെ വാദി അൽ ദവാസറിലും കിഴക്ക് അൽ അഹ്സയിലും 47 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനുമിടയിലാണ് താപനില രേഖപ്പെടുത്തിയത്. ഈ ആഴ്ച റിയാദിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മക്കയിൽ 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് എഞ്ചിൻ ഓയിലിന്റെയും റേഡിയേറ്ററിലെ വെള്ളത്തിന്റെയും അളവ് പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കൂടാതെ, വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യണം. ഇന്ധന ടാങ്കിന്റെ അടപ്പുകൾ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story