സൗദിയുടെ സമ്പദ് വ്യവസ്ഥ അടുത്ത വർഷം കുതിക്കും; പുതിയ പഠനവുമായി അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ
എണ്ണയുൽപാദനത്തിലെ നിയന്ത്രണം അവസാനിപ്പിക്കുന്നതോടെയാണ് നേട്ടം കൈവരിക്കുകയെന്നും പഠനം
ദമ്മാം: സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളുടെ പഠനം. എണ്ണയുൽപാദനത്തിൽ രണ്ട് വർഷമായി തുടരുന്ന നിയന്ത്രണം ഈ വർഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നും സാമ്പത്തിക വിദഗദർ കണക്ക് കൂട്ടുന്നു. രാജ്യം എണ്ണയിതര ഉൽപാദനത്തിൽ നേടിയ മികവും എണ്ണയുൽപാദനത്തിൽ പൂർവ്വസ്ഥിതിയും കൈവരിക്കുന്നതോടെ സാമ്പത്തിക രംഗം ദ്രുതഗതിയിൽ വളർച്ച കൈവരിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ഒപെക് കൂട്ടായ്മ രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേർന്ന് 2022ലാണ് എണ്ണയുൽപാദനത്തിൽ നിയന്ത്രണം വരുത്തിയത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ ആവശ്യകത വർധിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും ലകഷ്യമിട്ടായിരുന്നു ഉൽപാദന നിയന്ത്രണം നടപ്പിലാക്കിയത്. 2025 4.4 ശതമാനം വരെ സൗദി അറേബ്യ വളർച്ച് കൈവരിക്കുമെന്നും സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. ഈ വർഷത്തെ 1.3 ശതമാനം വളർച്ചയെ അപേക്ഷിച്ച മൂന്ന് വർഷത്തിനിടിയിലെ ഏറ്റവും ഉയർന്ന വളർച്ചയായിരിക്കും. ഇത്. ജി.സി.സി രാജ്യങ്ങളുടെ മൊത്തം സാമ്പത്തിക രംഗം ശരാശരി 4.1 ശതമാനവും വളർച്ച കൈവരിക്കുമെന്നും പഠനം പറയുന്നു.
Adjust Story Font
16