സി.ബി.എസ്.ഇ പന്ത്രണ്ടാം തരം ഫലം; പലര്‍ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് പരാതി
പുതിയ മാനദണ്ഡ പ്രകാരം സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചതിൽ വിദ്യാർഥികളും രക്ഷകർത്താക്കളും നിരാശയിൽ. അനുപാതാടിസ്ഥാനത്തിൽ മാർക്ക് നൽകിയതിൽ നിരാശയുണ്ടെന്ന് വിദ്യാർഥികളും രക്ഷകർത്താക്കളും പറയുന്നു. വിജയശതമാനം വർധിച്ചതും ഉപരിപഠനത്തിനുള്ള അവസരങ്ങളുടെ അപര്യാപ്തതയും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
സി.ബി.എസ്.ഇ പന്ത്രാണ്ടാം തരത്തിലെ പരീക്ഷാ ഫലം പുറത്ത് വന്നെങ്കിലും സൗദിയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പത്താം തരത്തിലെയും പതിനൊന്നാം തരത്തിലെയും മാര്‍ക്കിന് കൂടുതല്‍ പരിഗണന ലഭിച്ചതോടെയ പലര്‍ക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നതാണ് ഇവരുടെ സന്തോഷത്തെ ഇല്ലാതാക്കിയത്.
പരീക്ഷ എഴുതാതെയാണ് വിജയമെങ്കിലും ഫലം വിജയത്തിന്റെ പൊലിമ ഇല്ലാതാക്കി. പതിനൊന്നാം തരത്തിലെ മാര്‍ക്കാണ് പലര്‍ക്കും വിനയായത്.വിജയം ഉന്നത പഠനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുമോ എന്നതാണ് രക്ഷിതാക്കളുടെ ഭയം. റീ വാലുവേഷനുള്ള സാധ്യതകളും പലരും ആരായുന്നുണ്ട്
Adjust Story Font
16