2030 ഓടെ സൗദിയുടെ കയറ്റുമതി 354 ബില്യണ്‍ ഡോളറിലെത്തും
സൗദിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരക്ക് നീക്ക ഇടനാഴിയാണ് ഏറ്റവും വേഗത്തില്‍ വളരുന്നത്
- Updated:
2022-03-04 12:08:10.0
2030 ഓടെ സൗദി അറേബ്യയുടെ കയറ്റുമതി 354 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. കയറ്റുമതിയില്‍ ശരാശരി 7.6% വാര്‍ഷിക നിരക്കിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുക. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ പുതിയ ഗവേഷണ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
കൂടാതെ, അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ആഗോള കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പാദനത്തിന്റെ 18% വും സൗദിയെ കേന്ദ്രീകരിച്ചുള്ള പദ്ധതികളില്‍നിന്നായിരിക്കുമെന്നും ഗവേഷണം സൂടിപ്പിക്കുന്നു. ഇതോടെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ആഗോള വ്യാപാര വളര്‍ച്ചയില്‍ സൗദി നിര്‍ണായക പങ്കുവഹിക്കും.
വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ നിലവിലെ 17.4 ട്രില്യണ്‍ ഡോളറില്‍ നിന്ന് ആഗോള കയറ്റുമതി 29.7 ട്രില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
ചൈനയും ദക്ഷിണ കൊറിയയും തന്നെയായിരിക്കും ഈ കാലയളിവില്‍ സൗദിയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങള്‍. സൗദിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരക്ക് നീക്ക ഇടനാഴിയാണ് ഏറ്റവും വേഗത്തില്‍ വളരുന്നത്.
സൗദിയുടെ എണ്ണയിതര കയറ്റുമതി മേഖലകളുടെ വളര്‍ച്ച അടുത്ത ദശകത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സൗദി സിഇഒ യാസൈദ് അല്‍ സലൂം പ്രത്യാശ പ്രകടിപ്പിച്ചു.
Adjust Story Font
16