സൗദി ഫുഡ് ഫെസ്റ്റിവലിന് സമാപനം; മേള സന്ദര്‍ശിച്ച് നിരവധി പേർ
രുചി വൈവിധ്യങ്ങളും അന്താരാഷ്ട്ര ബ്രാന്‍ഡുകളും പ്രാദേശിക ഉല്‍പ്പന്നങ്ങളും ഒന്നിച്ചതായിരുന്നു സൗദി ഫുഡ് ഷോ.
ദമ്മാം: വൈവിധ്യങ്ങളോടെ സംഘടിപ്പിക്കപ്പെട്ട സൗദി ഫുഡ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം. റിയാദ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മേളയില്‍ ആയിരങ്ങളാണ് സന്ദര്‍ശകരായെത്തിയത്. പ്രാദേശിക കാര്‍ഷിക ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കി ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പും മേളയില്‍ നിറസാന്നിധ്യമറിയിച്ചു.
രുചി വൈവിധ്യങ്ങളും അന്താരാഷ്ട്ര ബ്രാന്‍ഡുകളും പ്രാദേശിക ഉല്‍പ്പന്നങ്ങളും ഒന്നിച്ചതായിരുന്നു സൗദി ഫുഡ് ഷോ. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം സൗദി ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ബിന്‍ ഇബ്രാഹീം അല്‍ഖുറയ്യഫ് നിര്‍വഹിച്ചു. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം കമ്പനികള്‍ മേളയുടെ ഭാഗമായി. സൗദി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് മേളയിലെ ബിസിനസ് ചര്‍ച്ചയില്‍ പങ്കാളിയായി.
2026ഓടെ സൗദി അറേബ്യ ഭക്ഷ്യ ഉല്‍പാദന വിപണന രംഗത്ത് ഒരു പരിധിവരെ സ്വയംപര്യാപ്തത കൈവരിക്കും. മത്സ്യ, മാംസ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഇതിനകം നേട്ടം കൈവരിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Adjust Story Font
16