Quantcast

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി

ഉപാധികളോടെ നിക്ഷേപകർക്ക് സൗദിയിൽ പ്രോപ്പർട്ടി സ്വന്തമാക്കാൻ കഴിയുന്ന പദ്ധതിയാണ് പ്രീമിയം റെസിഡൻസ്

MediaOne Logo

Web Desk

  • Published:

    28 Nov 2024 9:59 AM GMT

Saudi Arabia has granted premium residence to more than 1200 foreign investors
X

റിയാദ്: 1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ. ഉപാധികളോടെ നിക്ഷേപകർക്ക് സൗദിയിൽ പ്രോപ്പർട്ടി സ്വന്തമാക്കാൻ കഴിയുന്ന പദ്ധതിയാണിത്. വിദേശ പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

പ്രീമിയം റെസിഡൻസി പദ്ധതി വഴിയാണ് റെസിഡൻസുകൾ അനുവദിച്ചത്. കഴിഞ്ഞ വർഷം പദ്ധതിയുടെ ഗുണഭോക്താക്കളായത് 1200ലധികം വിദേശ നിക്ഷേപകരാണ്. പദ്ധതിയിലൂടെ മൊത്തം ജിഡിപി 70% ആയി ഉയർന്നു. സൗദി നിക്ഷേപ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

പ്രീമിയം റെസിഡൻസി പദ്ധതിയിലൂടെ നിക്ഷേപകർക്ക് സൗദിയിൽ സ്വന്തമായി പ്രോപ്പർട്ടി സ്വന്തമാക്കാനും സ്‌പോൺസർ കൂടാതെ ബിസിനസ് നടത്താനുളള അവകാശവും ലഭ്യമാകും. വിസാ രഹിത യാത്രാ സൗകര്യം, കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഒരു വർഷത്തേക്കുള്ളതും അനിശ്ചിത കാലത്തേക്കുമുള്ള രണ്ട് രീതിയിലുള്ള റെസിഡൻസ് ലൈസൻസുകളാണ് നിലവിൽ പദ്ധതിയുടെ ഭാഗമായി അനുവദിക്കുന്നത്.

TAGS :

Next Story