ഹജ്ജിനെത്തുന്നവര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷനുകൾ നിർബന്ധം
ഹാജിമാർക്ക് സേവനം ചെയ്യാൻ താൽപര്യമുള്ള വളണ്ടിയർമാർക്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും
ഇത്തവണ ഹജ് നിർവഹിക്കാനെത്തുന്നവർക്കെല്ലാം സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷനുകൾ നിർബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം. ഹാജിമാർക്ക് സേവനം ചെയ്യാൻ താൽപര്യമുള്ള വളണ്ടിയർമാർക്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും. പ്രതിരോധ കുത്തിവെപ്പുകളും കോവിഡ് പ്രതിരോധ വാക്‌സിനേഷനും ഹാജിമാർക്ക് നിർബന്ധമാണ്.
ഹാജിമാരെ സഹായിക്കുന്നവർക്കും മറ്റു സേവനം നടത്തുന്നവർക്കും സുരക്ഷാ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം നിബന്ധന ബാധകമാവും. ഹജ്ജ് തീർത്ഥാടകർക്ക് വളണ്ടിയർ സേവനം ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് അപേക്ഷ നൽകാനുള്ള സംവിധാനം ഉടൻ നിലവിൽ വരും. മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള സംഘടനകളുമായി സഹകരിച്ചു നാഷണൽ വളണ്ടിയർ പ്ലാറ്റ്‌ഫോം വഴിയാണ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്. ഹജ്ജിന് ആവശ്യമായ ആരോഗ്യപരമായ മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്.
Adjust Story Font
16