Quantcast

വാഹന വില്‍പ്പന നടത്താന്‍ എം.വി.പി.ഐ രേഖ നിര്‍ബന്ധമാക്കി സൗദി

ഫഹസിന് കൃത്യമായ കാലാവധി ഉണ്ടായിരിക്കണം

MediaOne Logo

Web Desk

  • Published:

    17 March 2024 5:54 PM GMT

വാഹന വില്‍പ്പന നടത്താന്‍ എം.വി.പി.ഐ രേഖ നിര്‍ബന്ധമാക്കി സൗദി
X

ദമ്മാം: സൗദിയില്‍ വാഹനവില്‍പ്പന നടത്താന്‍ കാലാവധിയുള്ള അംഗീകൃത വാഹനപരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് ഉണര്‍ത്തി ഗതാഗത മന്ത്രാലയം. വാഹന വില്‍പ്പന നടത്തുന്നതിന് രേഖകള്‍ തയ്യാറാക്കുന്ന ഏജന്‍സികളും സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

അംഗീകൃത വാഹന പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിര്‍ദ്ദേശം ഉണര്‍ത്തി സൗദി സ്റ്റാന്റേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍. രാജ്യത്ത് വാഹന വില്‍പ്പന രേഖകള്‍ തയ്യാറാക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വീണ്ടും നല്‍കിയത്. വാഹന വില്‍പ്പനക്കുള്ള കരാര്‍ പത്രം തയ്യാറാക്കുന്നതിന് മുമ്പ് ഫഹസിന് കൃത്യമായ കാലാവധിയ ഉ്‌ണ്ടെന്ന് ഉറപ്പാക്കുവാനും അതോറിറ്റ് ആവശ്യപ്പെട്ടു.

വാഹന വില്‍പ്പനക്കുള്ള സുപ്രധാന വ്യവസ്ഥകളിലൊന്നാണ് ഫഹസെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു. വാഹന സാങ്കേതിക പരിശോധനക്ക് പ്രത്യോക ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നതിനും വില്‍പ്പന നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് ആയച്ച കത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുള്ളത്.

TAGS :

Next Story