നിയോം ബേ എയർപോർട്ടിൽ സ്മാർട്ട് ഗേറ്റ് സംവിധാനമൊരുക്കി സൗദി
ബയോമെട്രിക് ഡാറ്റയടക്കം സ്വന്തമായി ശേഖരിക്കാൻ കഴിയും
റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എയർപോർട്ടിൽ സ്മാർട്ട് ഗേറ്റ് സംവിധാനമൊരുക്കി സൗദി അറേബ്യ. നിയോം ബേ എയർപോർട്ടിലാണ് സംവിധാനമൊരുക്കിയത്. ഇന്നലെ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന് കീഴിലാണ് പദ്ധതി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, നിയോം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സംവിധാനമൊരുക്കിയത്. ബയോമെട്രിക് ഡാറ്റയടക്കം സ്വന്തമായി ശേഖരിക്കാൻ കഴിയുന്ന കിയോസ്‌കുകളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഇത് വഴി യാത്രക്കാർക്ക് വേഗത്തിലും എളുപ്പത്തിലും നടപടികൾ പൂർത്തിയാക്കാം. എസ്ഡിഎഐഎ (SDAIA) പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഗാംദി, ഡയറക്ടർ ജനറൽ ഓഫ് പാസ്പോർട്ട് ലഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹ്‌യ, എസ്ഡിഎഐഎ നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. ഈസാം എന്നിവർ പങ്കെടുത്തു.
Adjust Story Font
16