പ്രായമായവരുടെ അവകാശസംരക്ഷണത്തിന് നിയമം കടുപ്പിച്ച് സൗദി
വയോജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും അവരുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിയമനിര്‍മ്മാണം നടത്തിയത്.
സൗദിയിൽ പ്രായമായവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമം കടുപ്പിച്ച് മാനവവിഭവശേഷി മന്ത്രാലയം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
വയോജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും അവരുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിയമനിര്‍മ്മാണം നടത്തിയത്. പ്രായമായവരെ ഭീഷണിപ്പെടുത്തുക, അവരുടെ അവകാശങ്ങള്‍ക്കോ സ്വത്തിനോ നാശം വിതക്കുക, അവരുടെ പണം സമ്മതമില്ലാതെ വിനിയോഗിക്കുക, പരിചരണവും അവകാശങ്ങളും മനപൂര്‍വ്വം ലംഘിക്കുക, സംരക്ഷണ ചുമതലയുള്ളവര്‍ മനപൂര്‍വ്വം സമ്പത്ത് ദുരുപയോഗം ചെയ്യുക തുടങ്ങിയവ നിയമലംഘനങ്ങളായി പരിഗണിക്കും. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16