Quantcast

സൗദിയിൽ പണപ്പെരുപ്പത്തിൽ വീണ്ടും കുറവ്; നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു

രാജ്യത്തെ ജീവിതച്ചെലവ് സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-16 17:42:40.0

Published:

16 July 2023 5:35 PM GMT

The affected women who came to Saudi Arabia for domestic work returned to India
X

സൗദി അറേബ്യയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ 2.7 ആയി പണപ്പെരുപ്പം കുറഞ്ഞതോടെയാണിത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ അവസാനിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ ജീവിതച്ചെലവ് സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഹൗസിംഗ്, വെള്ളം, വൈദ്യുതി, പാചകവാതകം, വാഹന ഇന്ധനം, ഭക്ഷ്യ വസ്തുക്കൾ, വിദ്യഭ്യാസം, റസ്റ്റോറന്റ് ഹോട്ടലുകൾ എന്നിവയുടെ ഉപഭോഗത്തിലും വിലയിലും വർധനവ് രേഖപ്പെടുത്തി. കെട്ടിട വാടകയിനത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. പത്ത് മുതൽ 22 ശതമാനം വരെ ഈ മേഖലയിൽ വർധനവ് അനുഭവപ്പെട്ടു. റെഡിമെയ്ഡ് ആന്റ് ഗാർമെന്റ്സ് ഫൂട്ട് വേർ, ഫർണിച്ചർ വീട്ട് ഉപകരണങ്ങൾ എന്നിവയുടെ ഉപഭോഗത്തിലും വിലയിലും ഇക്കാലയളവിൽ ഇടിവ് രേഖപ്പെടുത്തിയതായും ഗസ്റ്റാറ്റ് റിപ്പോർട്ട് പറയുന്നു.



Saudi Inflation Drops Again; Prices of daily necessities have increased

TAGS :

Next Story