സൗദിയില്‍ സന്ദര്‍ശക വിസ താമസ വിസയാക്കാന്‍ കഴിയില്ലെന്ന് സൗദി ജവാസാത്ത്
സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ജവാസാത്ത് ഡയറക്ട്രേറ്റ് നിഷേധിച്ചു.
സൗദിയില്‍ സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി ജവാസാത്ത് വ്യക്തമാക്കി. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ജവാസാത്ത് ഡയറക്ട്രേറ്റ് നിഷേധിച്ചു.
ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയം വിസാമാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദര്‍ശന വിസ താമസവിസയിലേക്ക മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ട് പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി.
Adjust Story Font
16