സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിക്ക് സ്വീകരണംനൽകി
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ മാള സാഹിബിനു ഹയിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
ഹയിൽ സിറ്റിയിലെ അറഫ ദർബാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഹയിൽ കെഎംസിസിയുടെ വിവിധ ഏരിയ കമ്മിറ്റികളായ സിറ്റി , ബർസ്സാൻ ,സദിയാൻ ,സനഹിയ , നുഗ്ര ഏരിയ കമ്മിറ്റികളെ പ്രധിനിധീകരിച്ച് നിരവധി പ്രവർത്തകർ പങ്കെടുത്തു.
സ്വീകരണ യോഗം ഹയിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ ഹബീബുള്ള മദിരശ്ശേരിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മൊയ്തുമൊകേരി സാഹിബ് ഉദ്ഘാടനം ചെയ്തു.
സഗീർ അലി ഫൈസിയുടെ ഖുർആൻ പാരായണത്താൽ ആരംഭിച്ച ചടങ്ങ് നാസർദാരിമി(എസ്‌ഐസി), നിസാം പാറക്കോട്(എംഡി ഹബീബ് മെഡിക്കൽ സെന്റർ), കെഎംസിസി നാഷണൽ കമ്മിറ്റി കൗൺസിലർ മുനീർ തൊഴക്കാവ് , കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അഷ്‌റഫ് അഞ്ചരക്കണ്ടി, വൈസ് പ്രസിഡന്റുമാരായ ഫൈസൽ കൊല്ലം, സകരിയ ആയഞ്ചേരി, നൗഷാദ് ഓമശ്ശേരി, സിറാജുൽ മുനീർ, ജോയിന്റ് സെക്രട്ടറിമാരായ സകരിയ കാവുംപടി, ബാപ്പു എസ്റ്റേറ്റ് മുക്ക്, അഷ്‌കർ വടകര , ഖാദർ കൊടുവള്ളി വർക്കിങ് കമ്മിറ്റി അംഗങ്ങളായ സിദ്ധിഖ് മട്ടന്നൂർ, സജീദ് വൈഎം, മൻസൂർ പടനിലം, നാസർചീക്കിലോട്, എവിസി ഇബ്രാഹിം, നിയാസ് കണ്ണൂർ, ഷാഹിദ് ശിവപുരം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബഷീർ മാളയുടെ മറുപടി പ്രസംഗത്തിൽ ഒട്ടനേകം പ്രവാസി കുടുംബങ്ങൾക്ക് തണലായി മാറിയ കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാപദ്ധതിയെകുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നെടുംതൂണാണു സൗദി കെഎംസിസിയെന്നും മത , രാഷ്ട്രീയ വേർതിരിവില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് കെഎംസിസിയുടെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംസിസി ഹയിൽ സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഹയിൽ കെഎംസിസി ഉപാധ്യക്ഷനും സീനിയർ നേതാവുമായ സക്കരിയ പള്ളിപ്രവും വിവിധ ഏരിയ കമ്മിറ്റികളുടെ ഉപഹാരം അതാതു കമ്മിറ്റി അംഗങ്ങളും ബഷീർ മാള സാഹിബിനു നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരീം തുവ്വൂർ സ്വാഗതവും റഫീഖ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.
Adjust Story Font
16