യെമനില്‍ ഹൂതി വിമതരുടെ ക്യാംപിനു നേരെ സൗദി സഖ്യസേനയുടെ ആക്രമണം
ഹൂതികള്‍ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചതിനു തിരിച്ചടിയായാണ് ക്യാമ്പിലെ ഏഴ് ഡ്രോണുകളും ആയുധ സംഭരണ ശാലകളും നശിപ്പിച്ചത്
യെമനിലെ സനയില്‍ ഹൂതി വിമതരുടെ ക്യാംപ് തകര്‍ത്ത് സൗദി സഖ്യസേനയുടെ ആക്രമണം. ക്യാംപിലെ ഏഴ് ഡ്രോണുകളും ആയുധ സംഭരണശാലകളും തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
വടക്കന്‍ യെമനില്‍നിന്ന് സൗദിയുടെ ചെങ്കടല്‍ മേഖലയിലെ ജിസാനിലേക്ക് ഹൂതികള്‍ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചതിനു തിരിച്ചടിയായാണ് ക്യാമ്പിലെ ഏഴ് ഡ്രോണുകളും ആയുധ സംഭരണ ശാലകളും നശിപ്പിച്ചതെന്ന് സഖ്യസേന പറഞ്ഞു. ഹൂതികള്‍ അയച്ച ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തിരുന്നു.
ആക്രമണത്തിനിടെ, 3000ലധികം സഖ്യസേനാ പോരാളികള്‍ താമസിക്കുന്ന ജയിലിന് നേരെ ബോംബ് വീണതായും ഇത് തടവുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായും ഹൂതികള്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ യെമന്‍ തലസ്ഥാനം ഹൂതികളുടെ നിയന്ത്രണത്തിനു കീഴിലാണ്.
Next Story
Adjust Story Font
16