Quantcast

സൗദിയിൽ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നലെ രാത്രി പെയ്ത മഴയിൽ മക്കയിലെ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി

MediaOne Logo

Web Desk

  • Updated:

    2022-12-12 18:46:38.0

Published:

12 Dec 2022 6:43 PM GMT

സൗദിയിൽ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
X

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയിൽ മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു...

യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തണമെന്ന് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടാൻ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.

ഇന്നലെ രാത്രി പെയ്ത മഴയിൽ മക്കയിലെ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. ഇത് മൂലം ഗതാഗത തടസങ്ങളുണ്ടായതായും ചില വാഹനങ്ങൾക്ക് തകരാർ സംഭവിച്ചതായും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഒഴുക്കിൽപ്പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. മഴപെയ്യുന്ന സാഹചര്യങ്ങളിൽ അടിപാതകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക, ജുമൂം, ബഹ്‌റ, അല്‍കാമില്‍, തായിഫ്, ലൈത്ത്, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പകരം ഓണ്‍ലൈനായാണ് ക്ലാസുകൾ നടന്നത്. ഞായറാഴ്ച രാത്രി പെയ്ത മഴയിൽ ജിദ്ദയിൽ എവിടെയും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയതും, ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതും അപകടങ്ങൾ ഒഴിവാക്കാൻ സഹായകരമായി. ജിസാൻ തായിഫ് എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും മിന്നലും ഇന്നും തുടരും. മഴക്കെടുതി നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. 11,800 ഫീൽഡ് ജീവനക്കാരെയും, 518 ഉപകണങ്ങളുമാണ് മക്ക നഗരസഭ അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ഒരുക്കിയിട്ടുള്ളത്.

TAGS :

Next Story