സൗദിയിൽ പെട്രോളും ഡീസലും മാറുന്നു; പുതിയ ഇനം യൂറോ 5 ഇന്ധനം പ്രഖ്യാപിച്ച് ഊർജ്ജ മന്ത്രാലയം
കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി
ദമ്മാം: യൂറോ ഫൈഫ് ക്ലീൻ പെട്രോളും ഡിസലും സൗദി അറേബ്യൻ വിപണിയിലെത്തുന്നു. കാർബൺ ബഹിർഗമനം കുറക്കുന്ന പുതിയ ഇന്ധനങ്ങൾ രാജ്യത്തെ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇനം ഇന്ധനം ഘട്ടം ഘട്ടമായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമായി തുടങ്ങും.
സൗദി പ്രഖ്യാപിച്ച ഹരത സൗദി പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. യൂറോ 5 ക്ലീൻ ഇനത്തിൽ പെടുന്നതാണ് പുതിയ ഇന്ധനങ്ങൾ. രാജ്യത്തെ നിലവിലെ പെട്രോളും ഡീസലും ഘട്ടം ഘട്ടമായി പിൻവലിച്ചാണ് പുതിയ ഇനം ലഭ്യമാക്കുക. പുതിയ ഇനം ഇന്ധനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരവും എല്ലാ വാഹനങ്ങൾക്കും അനുയോജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2060 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ ഭാഗമാണ് നീക്കം. ഉയർന്ന കാര്യക്ഷമതയുള്ളതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ ഇന്ധനങ്ങൾ ലഭ്യമാക്കുവാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മികച്ച നിലവാരവും ആധുനിക സാങ്കേതിവിദ്യകളും നൽകുന്നതാണ് യൂറോ5. യൂറോപ്യൻ എമിഷൻ സ്റ്റാന്റേർഡാണ് യൂറോ5. വൃത്തിയുള്ളതും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇവ ലക്ഷ്യമിടുന്നു.
Adjust Story Font
16