Quantcast

ക്രൂയിസ് യാത്രികര്‍ക്ക് ഇ-വിസയൊരുക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്ലാറ്റ്ഫോം വഴി വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് നടപടികള്‍

MediaOne Logo

Web Desk

  • Updated:

    2022-01-02 09:42:30.0

Published:

2 Jan 2022 9:00 AM GMT

ക്രൂയിസ് യാത്രികര്‍ക്ക് ഇ-വിസയൊരുക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം
X

കടല്‍മാര്‍ഗം ക്രൂയിസുകളില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കായി ഇലക്ട്രോണിക് മാരിടൈം ട്രാന്‍സിറ്റ് വിസ നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്ലാറ്റ്ഫോം വഴി ഗുണഭോക്താവിന് ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രൂയിസ് വഴി എത്തുന്നവര്‍ക്കുള്ള വിസാ നടപടികള്‍ നടക്കുകയെന്ന് മന്ത്രാലയം വിശദീകരിച്ചു.

റെഡ് സീ കമ്പനിയുമായി സഹകരിച്ച് ക്രൂയിസ് ടിക്കറ്റ് വാങ്ങിയ ശേഷം വിസ അപേക്ഷ പൂരിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ അപേക്ഷാ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. തുടര്‍ന്ന് വിസ പ്ലാറ്റ്ഫോമിലെ ഡിജിറ്റല്‍ സൗദി എംബസി വഴി പ്രോസസ് ചെയ്ത് വിസാ അപേക്ഷ അംഗീകരിക്കുകയും ചെയ്യും.

TAGS :

Next Story