Quantcast

സൗദി ദേശീയ ദിനം: റിയാദ് കെ.എം.സി.സിയുടെ നൂറുകണക്കിന് പ്രവർത്തകർ രക്തദാനം ചെയ്തു

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് രക്തദാനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    23 Sep 2024 5:44 PM GMT

സൗദി ദേശീയ ദിനം:  റിയാദ് കെ.എം.സി.സിയുടെ നൂറുകണക്കിന് പ്രവർത്തകർ രക്തദാനം ചെയ്തു
X

റിയാദ്: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് പ്രവർത്തകർ രക്തം ദാനം നടത്തി. റിയാദിലെ ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റി രക്തബാങ്കിലാണ് കഴിഞ്ഞ ശനിയാഴ്ച കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്തത്. രാവിലെ എട്ട് മണിമുതൽ വൈകുന്നേരം 4 മണിവരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് രക്തബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഇബ്രാഹിം സുബഹി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.

ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സിയുടെ പ്രവർത്തകർ കാണിച്ചിട്ടുള്ള സ്‌നേഹം സന്തോഷം നൽകുന്നതാണ്. സാമൂഹിക പ്രതിബദ്ധതയിലും മാനവികതയിലും കേരളീയ സമൂഹം കാണിക്കുന്ന താൽപര്യം വിലമതിക്കാനാവാത്തതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ ഖാലിദ് ഇബ്രാഹിം പറഞ്ഞു. ജീവകാരുണ്യ രംഗത്ത് കെ.എം.സി.സി നടത്തുന്ന തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്കിടയിൽ, സൗദി ദേശീയ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തിനാല് സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ രക്ത ദാനം നിർവ്വഹിക്കുന്നുണ്ട്. ലോക രാജ്യങ്ങൾക്കിടയിൽ സൗദി ഭരണകൂടത്തിനുള്ള സ്വാധീനം ശ്രദ്ധേയമാണെന്നും ലോക സമാധാനത്തിന് ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവുമാണെന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ചെയർമാൻ യു.പി മുസ്തഫ, സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ കോയാമുഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മാമുക്കോയ തറമ്മൽ, സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി, അബ്ദുറഹ്‌മാൻ ഫറൂഖ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, നാസർ മാങ്കാവ്, അഡ്വ അനീർ ബാബു, ഷംസു പെരുമ്പട്ട, നജീബ് നല്ലാങ്കണ്ടി, പി.സി മജീദ്, എന്നിവർ പ്രസംഗിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ജാഫർ പുത്തൂർമഠം, മുഹമ്മദ് കുട്ടി മുള്ളൂർക്കര, അൻവർ വാരം, നവാസ് ഖാൻ ബീമാപ്പള്ളി, പി.കെ ഷാഫി, കെ.ടി അബൂബക്കർ, മുഹമ്മദ് കണ്ടംകൈ, കുഞ്ഞോയി കോടമ്പുഴ, അലവിക്കുട്ടി ഓളവട്ടൂർ, ശരീഫ് അരീക്കോട്, അബുട്ടി തുവ്വൂർ, ബഷീർ മപ്രം, സലാം പറവണ്ണ, ഷറഫു തേഞ്ഞിപ്പാലം എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

TAGS :

Next Story