വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർധിപ്പിക്കാൻ സൗദിയിൽ പദ്ധതി
സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചതായി അധികൃതർ
ദമ്മാം: സൗദി അറേബ്യയിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർധിപ്പിക്കാൻ പദ്ധതി. സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തം നൽകിയാണ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. നിലവിൽ 33 കേന്ദ്രങ്ങളാണ് രാജ്യത്താകമാനം പ്രവർത്തിച്ചു വരുന്നത്. ഇത് 113 ആയി ഉയർത്താനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
സൗദി സ്റ്റാന്റേർഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനാണ് നടപടികളാരംഭിച്ചത്. രാജ്യത്തെ വാഹന പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ച് സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചതായി ഓർഗനൈസേഷൻ വെളിപ്പെടുത്തി.
വാഹന പരിശോധന രംഗത്ത് മത്സരം ശക്തമാക്കുന്നതിനും ഗുണനിലാവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതിയിലേക്ക് ഇതിനകം 34 കമ്പനികളാണ് അപേക്ഷകൾ സമർപ്പിച്ചത്. ഇവയിൽ യോഗ്യത വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുന്ന ഒൻപത് കമ്പനികളെ തരംതിരിച്ചു. എന്നാൽ ഇവയിൽ ഒരു കമ്പനി പിന്നീട് പിൻവാങ്ങി. ബാക്കി എട്ട് കമ്പനികൾക്കാണ് ഇപ്പോൾ ലൈസൻസ് നടപടികൾ ലഭ്യമാക്കി വരുന്നത്.
Saudi plans to double the number of vehicle inspection centers
Adjust Story Font
16