സൗദി സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
ഏപ്രിൽ 20 ന് വ്യാഴം, അഥവാ റമദാൻ 29 ന് പ്രവൃത്തി സമയം അവസാനിക്കും
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. നാല് ദിവസമാണ് സ്വകാര്യ മേഖലക്കുള്ള അവധി. വാരാന്ത്യ അവധിക്ക് പകരമായി മറ്റു ദിനങ്ങളിൽ അവധി നൽകണമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രായലം ആവശ്യപ്പെട്ടു.
ഏപ്രിൽ 20 ന് വ്യാഴം, അഥവാ റമദാൻ 29 ന് പ്രവൃത്തി സമയം അവസാനിക്കും. അന്നു മുതൽ അവധി 4 ദിവസം നീളുമെന്ന് മന്ത്രാലയം അറിയിച്ചു. ഫലത്തിൽ തിങ്കളാഴ്ച വരെയാണ് അവധി ലഭിക്കുക. എന്നാൽ വെള്ളിയും ശനിയും സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇതിന് പകരമായി രണ്ട് ദിവസം അധികമായി അവധി നൽകണം. ഈ തൊഴിൽ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24ന്റെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥ പ്രകാരമാണിത്. അവധിദിനങ്ങളും സാധാരണ വാരാന്ത്യ ദിവസങ്ങളും ഒരേ സമയത്ത് വരുമ്പോൾ ആ അവധി ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾക്ക് തുല്യമായ അവധി ദിനങ്ങൾ നൽകണമെന്നാണ് ചട്ടം. അല്ലാത്ത പക്ഷം അവധി ദിനത്തിൽ ജോലി ചെയ്തതിനുള്ള ശമ്പളം നൽകണമെന്ന വ്യവസ്ഥയുണ്ട്
Adjust Story Font
16