ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളിൽ സൗദിക്ക് രണ്ടാം സ്ഥാനം
സർവേയിൽ ചൈനയാണ് ഒന്നാമത്
- Updated:
2023-03-22 11:04:59.0
ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ പൗരന്മാരിൽ സൗദി അറേബ്യയിലെ ജനങ്ങൾക്ക് രണ്ടാം സ്ഥാനം. പുതിയ Ipsos ആഗോള സർവേയുടെ ഫലങ്ങളിലാണ് സൗദി അറേബ്യയിലെ വോട്ടെടുപ്പിൽ പങ്കെടുത്ത 86 ശതമാനം നിവാസികളും സന്തോഷവാൻമാരാണെന്ന് പറയുന്നത്. ആകെ 32 രാജ്യങ്ങളെയാണ് വോട്ടെടുപ്പിൽ പങ്കെടുപ്പിച്ചത്.
91 ശതമാനം പേരും സന്തോഷമനുഭവിക്കുന്ന ചൈനയാണ് ഒന്നാമത്. 85 ശതമാനവുമായി നെതർലൻഡ്സ് മൂന്നാമതുണ്ട്. ഇന്ത്യയും ബ്രസീലുമെല്ലാം പട്ടികയിൽ മുന്നിലുണ്ട്.
അതേസമയം ഹംഗറി, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളിൽ സർവേയിൽ പങ്കെടുത്തവരിൽ 50 മുതൽ 60 ശതമാനം വരെ മാത്രമാണ് സന്തുഷ്ടരായിട്ടുള്ളത്.
സർവേയിൽ പങ്കെടുത്ത ശരാശരി 73 ശതമാനം ആളുകളും തങ്ങൾ സന്തുഷ്ടരാണെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോള സന്തോഷ സൂചിക കഴിഞ്ഞ വർഷത്തേക്കാൾ ആറ് പോയിന്റ് വർദ്ധിച്ചതായും സർവേ വിലയിരുത്തുന്നു.
Next Story
Adjust Story Font
16