Quantcast

സൗദിയില്‍ ചെറുകിട ഇടത്തരം സ്ഥാപങ്ങള്‍ക്കുള്ള വായ്പകളില്‍ വര്‍ധനവ്.

ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കിയാണ് സഹായം.

MediaOne Logo

Web Desk

  • Updated:

    2022-05-08 18:52:50.0

Published:

8 May 2022 6:35 PM GMT

സൗദിയില്‍  ചെറുകിട ഇടത്തരം സ്ഥാപങ്ങള്‍ക്കുള്ള വായ്പകളില്‍ വര്‍ധനവ്.
X

സൗദിയില്‍ ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് അനുവദിച്ച വായ്പകളില്‍ വര്‍ധനവ്. ഇത്തരം സംരഭങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച വായ്പകളില്‍ പതിനൊന്നര ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴിയാണ് വായ്പകള്‍ അനുവദിച്ചത്.

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പോയ വര്‍ഷം അനുവദിച്ച വായ്പകളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. ദേശീയ ബാങ്കായ സാമയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം 2100 കോടി റിയാലിന്‍റെ വായ്പയാണ് ഈ മേഖലയില്‍ അനുവദിച്ചത്. ഇതോടെ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് അനുവദിച്ച വായ്പകള്‍ 20320 കോടി കവിഞ്ഞു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.5 ശതമാനം കൂടുതലാണ്.

രാജ്യത്തെ ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേയനയാണ് സഹായം അനുവദിച്ചത്. ചെറുകിട ഇടത്തരം സംരഭങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്തുക, ഈ മേഖലയില്‍ ധനസ്ഥിരത കൈവരിക്കുക, ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പകളിലെ വിടവ് നികത്തുക എന്നിവ ലക്ഷ്യമിട്ടാണ് സാമ്പത്തിക സഹായം അനുവദിച്ചത്.

TAGS :

Next Story