ഖുര്‍ആന്‍ കത്തിച്ച സംഭവത്തിൽ സ്വീഡിഷ് അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് സൗദി
സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കല്‍ സംഭവത്തിൽ സൗദിയിലെ സ്വീഡിഷ് അംബാസിഡറെ വിളിച്ചു വരുത്തി സൗദി പ്രതിഷേധമറിയിച്ചു. സൗദി വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്.
സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച സൗദി സഹിഷ്ണുതയില്‍ വര്‍ത്തിക്കുന്ന വെത്യസ്ത ജനവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണിതെന്നും കുറ്റപ്പെടുത്തി.
ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ സ്വീഡിഷ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16