ലോജിസ്റ്റിക് രംഗത്ത് മുന്നേറാൻ സൗദി; 59 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കും
2030 ഓടെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിലെ ആദ്യ പത്ത് രാജ്യങ്ങളിൽ ഇടംനേടാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് സർവീസസ് ഡെപ്യൂട്ടി മന്ത്രി
റിയാദ്: 2030 ഓടെ സൗദിയിലുടനീളമായി 59 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് അതോറിറ്റി. ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിലെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനാണ് സൗദി ശ്രമിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ലണ്ടനിൽ നടന്ന സ്വീകരണ പരിപാടിയിലാണ് അതോറിറ്റി സമുദ്രമേഖലയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചത്.
2030 ഓടെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിലെ ആദ്യ പത്ത് രാജ്യങ്ങളിൽ ഇടംനേടാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് സർവീസസ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹാണ് പറഞ്ഞത്. അതിന്റെ ഭാഗമായാണ് 2030 ഓടെ 59 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കാനുള്ള നീക്കം. കൂടാതെ തുറമുഖങ്ങളുടെ ശേഷി 40 ദശലക്ഷത്തിലധികം കണ്ടെയ്നറുകളായി വർദ്ധിപ്പിച്ചതും സമുദ്ര പരിസ്ഥിതിയെ പിന്തുണയ്ക്കുന്നതിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയതും ഇതിന്റെ ഭാഗമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിൽ നടന്ന സ്വീകരണ പരിപാടിയിലാണ് അദ്ദേഹം സമുദ്രമേഖലയുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും വിശദീകരിച്ചത്. ലോജിസ്റ്റിക് സേവനങ്ങളിലെ സുപ്രധാന വികസനം, അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായുള്ള സഹകരണം, സമുദ്ര പരിസ്ഥിതിക്കുള്ള പിന്തുണ എന്നിവയും സൗദിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്ന് യുകെയിലെ സൗദി അംബാസിഡർ പറഞ്ഞു.
പരിപാടിയിൽ നിരവധി അംബാസഡർമാരും പ്രതിനിധികളും സംബന്ധിച്ചു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച പ്രദർശനത്തിലും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികൾ സന്നിഹിതരായിരുന്നു.
Saudi to advance in the field of logistics; 59 logistics zones will be established
Adjust Story Font
16