ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി
വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തായാലോ സംശയകരമായ സ്ഥിതിയുണ്ടായാലോ ജീവനക്കാരനെ പിരിച്ചുവിടാൻ മന്ത്രിസഭ ഉത്തരവിറക്കും
റിയാദ്: ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി അറേബ്യ. അഴിമതി വിരുദ്ധ അതോറിറ്റിക്ക് കീഴിലാകും നിരീക്ഷണം നടത്തുക. വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തായാലോ സംശയകരമായ സ്ഥിതിയുണ്ടായാലോ ജീവനക്കാരനെ പിരിച്ചുവിടാൻ മന്ത്രിസഭ ഉത്തരവിറക്കും.
ഭരണതലത്തിലെ അഴിമതി കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഗവൺമെന്റ് ജീവനക്കാരുടെ വരുമാനം അതോറിറ്റിയായ നസ്ഹ നിരീക്ഷിക്കും. ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ വരുമാനം വരവിൽ കവിഞ്ഞതായാൽ ഇക്കാര്യം ഭരണകൂടത്തിന് കൈമാറും. സംശയകരമായ ഇടപാടോ സാഹചര്യങ്ങളോ കണ്ടെത്തിയാൽ ജീവനക്കാരനെ പിടിച്ചുവിടും. ഇതിന് രാജകൽപന പുറത്തിറക്കും.
ഓരോ മാസവും സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ നസ്ഹ പിടികൂടാറുണ്ട്. അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമായിരിക്കും നടപടി. ജീവനക്കാരുടെ ഇടപാടുകളിൽ സുതാര്യത വേണമെന്നും അല്ലാത്തവർക്ക് പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16