Quantcast

സൗദി യാത്രക്കാർ കബളിപ്പിക്കപ്പെടുന്നു;നിരവധി മലയാളികൾ ദുരിതത്തിൽ

ഏജന്റുമാർ കൃത്യമായ രേഖകൾ നൽകാത്തതും കബളിപ്പിക്കുന്നതുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Dec 2021 3:55 PM GMT

സൗദി യാത്രക്കാർ കബളിപ്പിക്കപ്പെടുന്നു;നിരവധി മലയാളികൾ ദുരിതത്തിൽ
X

വൻ തുക മുടക്കി സൗദിയിലേക്ക് വരുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ സൗകര്യം നൽകാതെ കബളിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദയിലെത്തിയ നിരവധി മലയാളികൾ ഹോട്ടൽ ലഭിക്കാതെ പ്രയാസപ്പെട്ടു. ഏജന്റുമാർ കൃത്യമായ രേഖകൾ നൽകാത്തതും കബളിപ്പിക്കുന്നതുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടത്തവർക്കും എടുക്കാത്തവർക്കും സൗദിയിലെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് ചട്ടം. ഇതിനായി 85,000 മുതൽ ഒരു ലക്ഷത്തിലധികം രൂപവരെ നൽകി ക്വാറന്റൈൻ പാക്കേജ് ബുക്ക് ചെയ്തു. ഇങ്ങിനെയെത്തിയവർക്കായിരുന്നു ദുരിതം.

ജിദ്ദ വിമാനതാവളത്തിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗത്തിൽ പുറത്തിറങ്ങാനായി. എന്നാൽ ഹോട്ടൽ ബുക്കിംഗ് വൗച്ചർ ഇല്ലാത്തതിനാൽ കൊണ്ട് പോകാൻ വന്ന ബസ്സുകളിൽ നിന്നും ഇവരെ മാറ്റി നിർത്തി. ഒടുവിൽ യാത്രക്കാർ നാട്ടിലെ ട്രാവൽ ഏജന്റുമായി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബസ്സിൽ കയറാനായത്. ഹോട്ടലിലെത്തിയപ്പോഴും ബുക്കിംഗ് വൗച്ചർ കാണിക്കാൻ സാധിക്കാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. വീണ്ടും നാട്ടിലെ ട്രാവൽ ഏജന്റുമായി സംസാരിച്ച ശേഷം ഹോട്ടലിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും മോശം സേവനങ്ങളാണ് ലഭിക്കുന്നതെന്നും യാത്രക്കാർ പറയുന്നു.

ഹോട്ടൽ വൗച്ചർ ലഭിച്ചവർക്കും നേരത്തെ ഉറപ്പിച്ച ഹോട്ടലുകളും സേവനങ്ങളും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ക്വാറന്റൈൻ പാക്കേജുകൾക്ക് പണമടക്കുമ്പോൾ, ബുക്കിംഗ് റഫറൻസ് നമ്പർ, ക്യൂ.ആർ കോഡ്, യാത്രക്കാരന്റെ പേര്, ഹോട്ടിലിന്റെ പേര് എന്നിവ രേഖപ്പെടുത്തിയ ഹോട്ടൽ വൗച്ചർ പ്രിന്റ് ചെയ്ത് വാങ്ങണം. യാത്രയിലുടനീളം ഇത് കൈവശം വെക്കേണ്ടതാണ്. ഇങ്ങിനെ വരുന്നവർക്ക് കൃത്യമായ ഹോട്ടൽ സേവനങ്ങൾ ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാൻ അർഹതയുണ്ടാകും.

TAGS :

Next Story