സൗദിയിൽ 70 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു; 50ലേറെ പ്രായമുള്ളവർക്ക് ഇന്ന് മുതൽ രണ്ടാം ഡോസ്
സൗദി ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങൾ അറിയിച്ചത്
- Published:
24 Jun 2021 6:31 AM GMT
സൗദിയിൽ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം എഴുപത് ശതമാനമായി. ഇന്ന് മുതൽ 50 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് നൽകിത്തുടങ്ങും. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇപ്പോഴും അത് സ്വീകരിക്കാൻ അവസരമുണ്ട്. 587 വാക്സിനേഷൻ സെന്ററുകളാണ് സൗദിയിലുള്ളത്. ഇതു വഴി ഇതു വരെ ഒരു കോടി അറുത്തിയെട്ട് ലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. വാക്സിന്റെ ലഭ്യതക്കനുസരിച്ച് മറ്റു പ്രായപരിധിയിലുള്ളവർക്കും നൽകും. വാക്സിനേഷൻ പ്രക്രിയ വേഗത്തിലായാൽ മാത്രമാകും നിലവിൽ യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദിയിലേക്ക് വാക്സിൻ സ്വീകരിച്ച് പ്രവേശിക്കാനാകൂ.
സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ: https://chat.whatsapp.com/KKNkILlu06i06HymIn4cby
Next Story
Adjust Story Font
16