സൗദി സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി
സൗദി അറേബ്യ സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി. സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി പരമാവധി മൂന്ന് മാസമായി നിജപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭയാണ് ഭേദഗതി അംഗീകരിച്ചത്.
സന്ദർശന ആവശ്യത്തോടെയെടുക്കുന്ന ട്രാൻസിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിസയിൽ പരമാവധി സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം തൊണ്ണൂറ്റിയാറ് മണിക്കൂർ മാത്രമായിരിക്കും. മൾട്ടിപ്പിൽ എൻട്രി വിസകൾക്ക് മാറ്റം ബാധകമായിരിക്കില്ല.
Next Story
Adjust Story Font
16