Quantcast

ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നതിനെതിരെ സൗദിയിൽ മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    7 Jan 2022 4:10 PM GMT

ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നതിനെതിരെ സൗദിയിൽ മുന്നറിയിപ്പ്
X

ഡോക്ടറുടെ അനുമതി തേടാതെ കുട്ടികൾക്ക് പാരസെറ്റമോൾ മെഡിസിൻ നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

പനിക്കും ശരീര വേദനക്കും സാധരണയായി ഉപയോഗിച്ച് വരുന്ന പാരസെറ്റമോൾ മെഡിസിൻ കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. ഓരോ കുട്ടികൾക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ച് നൽകേണ്ട ഡോസുകൾ വ്യത്യസ്ഥമായിരിക്കും, അതിനാൽ ആരോഗ്യ വിദഗ്ദരുടെ നിർദേശപ്രകാരം അനുയോജ്യമായ അളവിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം അമിതമായ അളവിൽ മരുന്ന് ഉപയോഗിക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതോറിറ്റി വിശദീകരിച്ചു.

Saudi Food and Drug Authority warns against giving paracetamol medicine to children without doctor's permission

TAGS :
Next Story