സൂപ്പർകാർ നിർമാതാക്കളായ പഗാനിയുടെ 30 ശതമാനം ഓഹരി സൗദി സ്വന്തമാക്കി
20 വർഷത്തോളമായി സൂപ്പർകാർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന പഗാനി നൂതനവും അത്യാധുനികവുമായ കാറുകളാണ് നിർമിക്കാറുള്ളത്
സൂപ്പർകാർ നിർമാതാക്കളായ പഗാനിയുടെ മുപ്പത് ശതമാനം ഓഹരി സ്വന്തമാക്കി സൗദി അറേബ്യ. സൗദി കിരീടാവകാശിയുടെ കീഴിലുള്ള പൊതു നിക്ഷേപ ഫണ്ട് പഗാനിയുമായി കരാർ ഒപ്പു വെച്ചു. കാർ നിർമാണ മേഖലയിൽ ദീർഘകാലം സഹകരിച്ചു പ്രവർത്തിക്കാനും കരാറുണ്ട്.
ഇറ്റലി ആസ്ഥാനമായുള്ള സൂപ്പർ കാർ നിർമാതാക്കളാണ് ഹൊറാസ്യോ പഗാനി. ഇവരുമായാണ് സൗദി കിരീടാവകാശിയുടെ കീഴിലുളള സൗദി പൊതു നിക്ഷേപ ഫണ്ട് കരാർ ഒപ്പു വെച്ചത്. എണ്ണേതര വരുമാനവും രാജ്യത്തിന്‍റെ വളർച്ചയും ലക്ഷ്യം വെച്ച് ആഗോള വൻകിട കമ്പനികളുമായി സൗദി പൊതുനിക്ഷേപ നിധി നേരത്തെയും കരാറുകൾ ഒപ്പു വെച്ചിട്ടുണ്ട്. പഗാനിയുമായി കരാർ ഒപ്പുവെച്ചത് ഇതിൽ നിർണായകമാണ്. സൂപ്പർ, ഹൈപ്പർ കാറുകളുടെ നിർമാണത്തിൽ ഓഹരി പങ്കാളികളായ സൗദി അറേബ്യ ഇനി സഹകരിക്കും. ഇതിനായി ദീർഘ കാല സഹകരണ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 20 വർഷത്തോളമായി സൂപ്പർകാർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന പഗാനി നൂതനവും അത്യാധുനികവുമായ കാറുകളാണ് നിർമിക്കാറുള്ളത്. ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ നിർമിക്കുന്നതും ഇവർ തന്നെയാണ്.
Adjust Story Font
16