സൗദിയിൽ ഗ്രാമീണ ഭവന ടൂറിസം ആരംഭിക്കുന്നു; ദാൻ കമ്പനി നിലവിൽ വന്നു
സൗദി പൗരന്‍മാരുടെ സഹകരണത്തോടെ വിദൂര ഗ്രാമങ്ങളില്‍ പരാമ്പരാഗത കുടിലുകളും താമസ കേന്ദ്രങ്ങളും സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുക.
റിയാദ്: സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ ഗ്രാമീണ പരിസ്ഥിതി ടൂറിസം പദ്ധതി ലക്ഷ്യമിട്ട് പുതിയ കമ്പനി ആരംഭിച്ചു. ദാന്‍ എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുക.
സൗദി പൗരന്‍മാരുടെ സഹകരണത്തോടെ വിദൂര ഗ്രാമങ്ങളില്‍ പരാമ്പരാഗത കുടിലുകളും താമസ കേന്ദ്രങ്ങളും സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഗ്രാമീണ ഭവന ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി.
ഗ്രാമീണ പരിസ്ഥിതി ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി. ഇതിനായി ദാന്‍ എന്ന പേരില്‍ പുതിയ കമ്പനി നിലവില്‍ വന്നു. രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള താമസ കേന്ദ്രങ്ങളും ഹോട്ടലുകളും, റിസോട്ടുകളും സ്ഥാപിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
പ്രകൃതി ഭംഗി കൂടി ആസ്വദിക്കാവുന്ന രീതിയിലാകും നിര്‍മ്മാണ പ്രവര്‍ത്തികള്‍. പ്രദേശത്തെ താമസക്കാരായ പൗരന്‍മാരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. കമ്പനിയുടെ ആദ്യ പ്രൊജക്ട് കിഴക്കന്‍ പ്രവിശ്യയിലെ പുരാതന നഗരമായ അല്‍ഹസ്സയില്‍ സ്ഥാപിക്കും.
രാജ്യത്തെ പരമ്പരാഗത കൃഷി രീതികള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, ഭക്ഷണങ്ങളും രീതികളും, വിവിധ പ്രവിശ്യകളിലെ വിത്യസ്ത ജീവിത രീതികള്‍ എന്നിവയും പദ്ധതിയുമായി സംയോജിപ്പി്ക്കും.
Adjust Story Font
16