സൗദി കൂടുതൽ പച്ച പുതക്കും; രാജ്യത്ത് രണ്ട് കോടി മരങ്ങൾ നടാൻ പദ്ധതി
സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി വഴി രാജ്യത്ത് ഇത് വരെ 9.5 കോടി മരങ്ങൾ നട്ടു പിടിപ്പിച്ചു
ദമ്മാം: ഹരിത സൗദി പദ്ധതിയിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കുമെന്ന് പരിസ്ഥിതി,കൃഷി മന്ത്രാലയം. 2021ൽ സൗദി കരീടവകാശി തുടക്കം കുറിച്ച സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി വഴി രാജ്യത്ത് 9.5 കോടി മരങ്ങൾ നട്ടു പിടിപ്പിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ ഒസാമ ബിൻ ഇബ്രാഹീം ഫഖീഹ പറഞ്ഞു. പുതിയ സീസണിൽ രണ്ട് കോടി മരങ്ങൾ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ട് പരിപാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള പദ്ധതികൾ നടന്നുവരികയാണിപ്പോൾ. രാജ്യത്തിന്റെ പൂർവ്വകാല പ്രകൃതി അത് എന്തായിരുന്നോ അതിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വനവത്കരണ ശ്രമങ്ങളെ പിന്തുണക്കുക, ഭൂമിയെ വനങ്ങൾ കൊണ്ട് ആവരണം ചെയ്യുക, അത് വഴി ഭൂമിയുടെ നാശം കുറയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പുതിയ സീസണിൽ വനവത്കരണം നടപ്പിലാക്കുക. 2024ലെ ദേശീയ വൃക്ഷത്തൈ നടീൽ സീസണിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു ഡോക്ടർ ഒസാമ ബിൻ ഇബ്രാഹീം ഫഖീഹ.
Adjust Story Font
16