മിഡിലീസ്റ്റിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സൗദി ഓടിക്കും
ഗതാഗത മേഖലയിലെ മലിനീകരണം കുറക്കാന്‍ പദ്ധതികള്‍
അറബ് മേഖലയിലെ ആദ്യ ഹൈഡ്രജന്‍ ട്രൈയിന്‍ സൗദി അറേബ്യ പ്രവര്‍ത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ജാസര്‍ പറഞ്ഞു. ദുബൈയില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബദര്‍ ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഗതാഗതച്ചെലവ് അതിവേഗം കുറഞ്ഞ് വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും അഭമുഖീകരിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധനവും ഗതാഗതത്തിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഇതില്‍ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനിത്തിനും ഇടയാക്കുന്ന മലിനീകരണ തോത് ഏറ്റവും കൂടുതല്‍ വര്‍ധിച്ച മേഖലയാണ് ഗതഗത മേഖലയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സൗദി കിരീടവകാശിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് പ്രോഗ്രാം ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16