Quantcast

ഏഴ് തൊഴിൽ മേഖലകളിൽക്കൂടി സൗദിവൽക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ

ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കി വരുന്ന സൗദിവൽക്കരണ പദ്ധതി ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിലായി.

MediaOne Logo

Web Desk

  • Published:

    28 March 2022 5:23 PM GMT

ഏഴ് തൊഴിൽ മേഖലകളിൽക്കൂടി സൗദിവൽക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ
X

സൗദിയിൽ ഏഴ് തൊഴിൽ മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കി വരുന്ന സൗദിവൽക്കരണ പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇന്ന് മുതൽ പ്രാബല്യത്തിലായത്. പദ്ധതി നടപ്പിലാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും. ഒരു വർഷം മുമ്പാണ് ഈ മേഖലകളിലെ സൗദിവൽക്കരണ പദ്ധതിയുടെ ആദ്യഘട്ടം പ്രഖ്യാപിച്ചത്.

ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കി വരുന്ന സൗദിവൽക്കരണ പദ്ധതി ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഇന്ന് മുതൽ 100% ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാനാണ് നിർദേശം. കൂടാതെ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ എന്നീ തസ്തികകളിൽ 50% ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാനും നിർദേശമുണ്ട്. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സൗദിവൽക്കരണം ബാധകമാകുക.

ബോഡി കെയർ ടൂളുകൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ സൗദിവൽക്കരണം ബാധകമാണ്. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്തെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.


TAGS :

Next Story