Quantcast

സൗദിയുടെ ജി.ഡി.പി വളർച്ചയിൽ ഇടിവ്: മൂന്നാം പാദ റിപ്പോർട്ടിലാണ് കുറവ് നേരിട്ടത്

എണ്ണ കയറ്റുമതിയില്‍ വന്ന കുറവാണ് ആഭ്യന്തര ഉല്‍പാദനത്തില്‍ ഇടിവിന് കാരണമായത്

MediaOne Logo

Web Desk

  • Updated:

    2023-10-31 19:18:41.0

Published:

31 Oct 2023 5:32 PM GMT

സൗദിയുടെ ജി.ഡി.പി വളർച്ചയിൽ ഇടിവ്: മൂന്നാം പാദ റിപ്പോർട്ടിലാണ് കുറവ് നേരിട്ടത്
X

റിയാദ്: സൗദിയുടെ ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ റിപ്പോര്‍ട്ടില്‍ നാലര ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടു. എണ്ണ കയറ്റുമതിയില്‍ വന്ന കുറവാണ് ആഭ്യന്തര ഉല്‍പാദനത്തില്‍ ഇടിവിന് കാരണമായത്. എന്നാല്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മൂന്നര ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകളിലാണ് കുറവ് രേഖപ്പെടുത്തിയത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജി.ഡി.പിയില്‍ 4.5 ശതമാനം കുറവ് നേരിട്ടതായി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു. എണ്ണയുല്‍പാദനത്തില്‍ വരുത്തിയ കുറവാണ് ഇടിവിന് കാരണമായത്.

എണ്ണ വരുമാനത്തില്‍ 17.3 ശതമാനം കുറവ് നേരിട്ടു. എന്നാല്‍ എണ്ണയിതര ഉല്‍പാദനത്തില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവും, സര്‍ക്കാര്‍ സേവന മേഖലയില്‍ 1.9 ശതമാനത്തിന്റെ വളര്‍ച്ചയും ഇക്കാലയളവില്‍ രേഖപ്പെടുത്തി. 2023 ആദ്യ രണ്ട് പാദങ്ങളിലും തുടര്‍ച്ചയായി വര്‍ധനവ് അനുഭവപ്പെട്ടിടത്താണ് ഇത്തവണ ഇടിവ് നേരിട്ടത്.

TAGS :

Next Story