Quantcast

സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം

സര്‍ക്കുലര്‍ പ്രകാരം 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ച് ക്ലാസുകള്‍ക്ക് എത്താന്‍ തയ്യാറെടുക്കണം. എന്നാല്‍ ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളും നിലവില്‍ ഇന്ത്യയില്‍ വെക്കേഷനിലാണ്.

MediaOne Logo

Web Desk

  • Published:

    2 Aug 2021 6:20 PM GMT

സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം
X

സെപ്തംബര്‍ മുതല്‍ 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി സൗദി അറേബ്യ സ്‌കൂളുകള്‍ പുനരാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം.

ഈ സര്‍ക്കുലര്‍ പ്രകാരം 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ച് ക്ലാസുകള്‍ക്ക് എത്താന്‍ തയ്യാറെടുക്കണം. എന്നാല്‍ ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളും നിലവില്‍ ഇന്ത്യയില്‍ വെക്കേഷനിലാണ്. ഇന്ത്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. വാക്‌സിനെടുത്താല്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങള്‍ വഴി ഇവര്‍ക്ക് സൗദിയിലെത്താം. എന്നാല്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുള്ള മൂന്നംഗ കുടുംബത്തിന് മാത്രം ടിക്കറ്റ് ക്വാറന്റൈന്‍ ഇനത്തില്‍ ഖത്തര്‍ വഴി സൗദിയിലെത്താന്‍ ആറ് ലക്ഷത്തോളം രൂപ വേണ്ടി വരും. ഇതിനാല്‍ തന്നെ നേരിട്ട് വിമാന സര്‍വീസ് തുടങ്ങാതെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സൗദിയിലെത്തല്‍ പ്രായോഗികമാകില്ല. ഇതിനാല്‍ തന്നെ ഇന്ത്യാ സൗദി വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും തീരുമാനമായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ നേരിട്ടെത്താനാകില്ല. വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുമോ എന്നതും സര്‍ക്കുലറില്‍ വ്യക്തമല്ല. അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്ന സൗദി അറേബ്യ രാജ്യത്തെ ഓരോ സംവിധാനവും പ്രോട്ടോകോള്‍ പാലിച്ച് പഴയ മട്ടിലേക്കെത്തിക്കുകയാണ്.

TAGS :

Next Story